Home » » മൈക്രോസോഫ്റ്റ് വേര്‍ഡ് :: പാഠം - 5 പാരഗ്രാഫ് സെറ്റിംഗ്സ് -1

മൈക്രോസോഫ്റ്റ് വേര്‍ഡ് :: പാഠം - 5 പാരഗ്രാഫ് സെറ്റിംഗ്സ് -1

Written By Abdul Muneer on Friday, October 19, 2012 | 7:06 PM


ഇന്നത്തെ ക്ലാസ് പാരഗ്രഫ് എങ്ങനെ സെറ്റ് ചെയ്യാം എന്നതാണ്.

ആദ്യം ഞാന്‍ കുറച്ച ചിത്രങ്ങള്‍ കാണിക്കാം

ചിത്രം ഒന്ന്‍

ചിത്രം രണ്ട്

ചിത്രം മൂന്ന്


ചിത്രം നാല്
ഇവിടെ നാല് ചിത്രങ്ങള്‍ കണ്ടില്ലേ.. അതിലെ ടെക്സ്റ്റ്‌ കള്‍ ഓരോന്നും ഓരോ തരത്തിലാണ് കാണിച്ചിരിക്കുന്നത്.
ഒന്നാമാതെതില്‍ ഇടതു സൈട് ഒരേ ലെവലില്‍ .
രണ്ടാമതെതില്‍ ടെക്സ്റ്റ്‌ മുഴുവന്‍ നടുവിലേക്ക് കേന്ദ്രീകരിച്ചു ശേഷം രണ്ടു സൈടിലെക്കും
മൂന്നാമാതെതില്‍ വലതുഭാഗം ഒരേ ലെവലില്‍
നാലാമാതെതില്‍ വലതുഭാഗവും ഇടതു ഭാഗവും ഒരേ ലെവലില്‍
ശ്രദ്ധിച്ചല്ലോ.. ഇനി അത് എങ്ങനെ ചെയ്യുമെന്ന് നോക്കാം.
ആദ്യം ആവശ്യമുള്ള ടെക്സ്റ്റ്‌ ടൈപ്പ് ചെയ്യുക.
ചിത്രം ശ്രദ്ധിക്കൂ
1) ഇടതു ഭാഗത്തേക്ക് ഒരേ ലെവലില്‍
2) ടെക്സ്റ്റ്‌ മുഴുവന്‍ നടുവിലേക്ക് കേന്ദ്രീകരിച്ചു
3) വലതു ഭാഗത്തേക്ക് ഒരേ ലെവലില്‍
4) ഇടതും വലതും ഒരേ ലെവലില്‍
ഇത് അലൈന്‍ ചെയ്യാന്‍ എളുപ്പവഴി ആണ്.

ഇനി മറ്റൊരു രീതി.. ചിത്രം ശ്രദ്ധിക്കു


അഞ്ച് എന്ന് അടയാളപ്പെടുത്തിയത് ശ്രദ്ധിച്ചല്ലോ .. അവിടെ ചെറിയ ഒരു അടയാളം കാണാം.. അതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ താഴെ കാണിച്ചിരിക്കും വിധം ഒരു ഒരു വിന്‍ഡോ നിങ്ങള്‍ക്ക് ലഭിക്കും



അതില്‍ ആറ് എന്ന്‍ അടയാളപ്പെടുത്തിയിരിക്കുന്നത് നോക്കുക.അവിടെ ക്ലിക്ക് ചെയ്താല്‍ Left, Center, Right, Justified എന്ന് കാണാം. ഇതില്‍ ആവശ്യമുള്ളത് സെലക്റ്റ് ചെയ്തു ഓക്കേ അടിച്ചാല്‍ മതി.. നിങ്ങളുടെ ടെക്സ്റ്റ്‌ അലൈന്‍ ചെയ്തു കഴിഞ്ഞു.

0 comments :

Post a Comment