Home » » കോറല്‍ ഡ്രോ (അദ്ധ്യായം-1) ലഘു പരിചയം

കോറല്‍ ഡ്രോ (അദ്ധ്യായം-1) ലഘു പരിചയം

Written By Abdul Muneer on Saturday, December 1, 2012 | 11:33 AM

ഇവിടെ പറഞ്ഞു തരാനുദ്ദേശിക്കുന്ന കോറല്‍ ഡ്രോ വെര്‍ഷന്‍ 12 ആണ്. ക്ലാസ്സുകള്‍ തീരുമ്പോഴേക്കും ഇപ്പോഴുള്ള പുതിയ വെര്‍ഷനില്‍ എന്തൊക്കെ മാറ്റങ്ങളുണ്ട് എന്നു കൂടി നിങ്ങള്‍ക്ക് പറഞ്ഞു തരുന്നതാണ്.

ഇന്‍സ്റ്റാള്‍ ചെയ്ത് സോഫ്റ്റ് വെയര്‍ ഓണാക്കുക.
ശേഷം വരുന്ന സ്‌ക്രീനില്‍ ഞാന്‍ ചുവപ്പ് വട്ടം വരച്ചതില്‍ നിന്നും ന്യൂ ക്ലിക്ക് ചെയ്യുക.


ഇപ്പോള്‍ കാണുന്നത് കോറല്‍ ഡ്രോ സോഫ്റ്റ് വെയര്‍ ഓണായതാണ്.
ഇനി അതിലെ ഓരോ കാര്യങ്ങളും എന്തെന്ന് മനസ്സിലാക്കാം...


1. ടൈറ്റല്‍ ബാര്‍ - നമ്മള്‍ ഏത് പ്രോഗ്രാമിലാണുള്ളതെന്ന് അതിന്റെ പേര് ഇവിടെയാണ് കാണിക്കുന്നത്.
2. മെനു ബാര്‍ - നമുക്ക് കമ്മാന്റ് കൊടുക്കാനുള്ളതെല്ലാം ഇതിലാണുണ്ടാവുക.
3. പ്രോപര്‍ട്ടിബാര്‍ - ഇവിടെയാണ് പേജിന്റെ സൈസ് , ചെയ്യുന്ന വര്‍ക്കിന്റെ സൈസ്, നമ്മള്‍ ടൈപ്പ് ചെയ്യുന്ന ടെക്റ്റിന്റെ സൈസ്, മാറ്റുക അങ്ങിനെയുള്ള കാര്യങ്ങളൊക്കെ ഇവിടെയാണ് ചെയ്യുന്നത്.
4. ടൂള്‍ ബോക്‌സ് - നമുക്ക് വേണ്ട പണിയായുധങ്ങളെല്ലാം ഇവിടെയുണ്ട്
5,6. റൂളര്‍ - അളവു കോല്‍, ഗൈഡ് ലൈന്‍ എന്നിവ ഇവിടെ
8,9. സ്‌ക്രോളര്‍ - പേജ് മുന്നോട്ട്, പിന്നോട്ട്, സൈഡ് ഭാഗത്തേക്കൊക്കെ നീക്കുവാന്‍ ഇത് ഉപയോഗിക്കാം.
10. പേജ് - ഇതാണ് നമ്മുടെ അങ്കത്തട്ട്, വര്‍ക്ക് ചെയ്യേണ്ടത് ഇതിലാണ്. പേജിനു പുറത്ത് വര്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്നല്ല. ഏതിനും ഒരു അടുക്കും ചിട്ടയും വേണ്ടേ, പേജിനകത്താണ് അതിന്റെ ഭംഗി-ശരി
11. പേജ് നമ്പര്‍ - വര്‍ക്ക് ചെയ്യാന്‍ ചിലപ്പോള്‍ ഒരു പേജ് മതിയാവില്ല, അപ്പോള്‍ നമുക്ക് കൂടുതല്‍ പേജ് ഇവിടെ നിന്നും എടുക്കാം. അപ്പോള്‍ എത്ര പേജു ഉണ്ട് എന്നത് ഇവിടെയാണ് കാണിക്കുന്നത്.
12. സ്റ്റാറ്റസ് ബാര്‍ - ഒരു വര്‍ക്ക് സെലക്റ്റ് ചെയ്താല്‍ അതിന്റെ സ്റ്റാറ്റസ് ഇവിടെ കാണാം. ഇനി ഒന്നും സെലക്റ്റ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ മൗസ് പോയിന്റ് വെറുതെ ഒന്നു കറക്കി നോക്കൂ അവിടെ കോര്‍ണറില്‍ കുറച്ചു നമ്പര്‍ മിന്നി മറിയുന്നത് കാണുന്നില്ലേ. നിങ്ങളുടെ മൗസ് പോയിന്റ് ഏത് പോസിഷനിലാണ് നില്‍ക്കുന്നതെന്നാണ് അത് കാണിക്കുന്നത്.


ക്ലാസുകള്‍ നല്‍കുന്നത് സൂപ്പി കണ്ണൂര്‍
സുഹൃത്ത്.കോം - മലയാളം സോഷ്യല്‍ നെറ്റ്‌വര്‍ക്ക്

0 comments :

Post a Comment