ടൂള്‍സ് രണ്ടാം ഭാഗത്തിലേക്ക് സ്വാഗതം
ഒന്നാം ഭാഗം എല്ലാ കൂട്ടുകാരും ചെയ്തു നോക്കിയിട്ടുണ്ടെന്നതിനാല് രണ്ടാം ഭാഗത്തിലേക്ക് കടക്കുന്നു.
ആദ്യഭാഗത്തില്‍ പറഞ്ഞു നിറുത്തിയത് സ്റ്റാമ്പുണ്ടാക്കാനുള്ള വൃത്തങ്ങള്‍ വരയ്ക്കാനാണല്ലോ. ഇനി ആ മൂന്നു വൃത്തത്തിലെ ഒന്നാമത്തെ വൃത്തം മാത്രം പിക്ക് ടൂള്‍ കൊണ്ട് സെലക്റ്റ് ചെയ്യുക. ശേഷം താഴെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ കാണിച്ച ഭാഗത്ത് 1.5 എന്ന് കൊടുത്ത് എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ ആവൃത്തം മാത്രം കുറച്ച് കട്ടി കൂടിയതായി കാണാം. ഇനി അതേ പോലെ തന്നെരണ്ടാമത്തെ വൃത്തം സെലക്റ്റ് ചെയ്ത് അതിന് Thickness 1 കൊടുക്കുക. നേരത്തെ 1.5 ആണു കൊടുത്തത് ഇതു 1 കൊടുത്താല്‍ മതിയാകും. അതുപോലെ ഏറ്റവും ഉള്ളിലായുള്ള മൂന്നാമത്തെ വൃത്തത്തിനും 1 എന്ന Thickness കൊടുക്കുക.
ഇനി ടെക്സ്റ്റ് ടൂള്‍ എടുക്കുക. പേജില്‍ കൊണ്ടുവന്നു ക്ലിക്കുക. പിന്നെ പേര് ടൈപ്പ് ചെയ്തു തുടങ്ങാം. ടൈപ്പിംഗ് കഴിഞ്ഞാല്‍ അതിന്റെ സ്റ്റൈല്‍ മാറ്റുന്നതിന് ചിത്രത്തില്‍ Font എന്നു കാണിച്ച ഭാഗത്ത് നിന്നും നിങ്ങള്‍ക്കിഷ്ടപ്പെട്ട ഫോണ്ട് സെലക്റ്റ് ചെയ്യുക. പിന്നെ അതിന്റെ വലുപ്പം (സൈസ്) ഇവയെല്ലാം ഇഷ്ടാനുസരണം കൊടുക്കുക. ചിത്രം ശ്രദ്ധിക്കുക.

ഇനി ടൈപ്പ് ചെയ്ത മാറ്റര്‍ സെലക്ട് ചെയ്ത് Control+K പ്രസ്സ് ചെയ്യുക. അല്ലെങ്കില്‍ മെനു ബാറില്‍ നിന്നും Arrange എന്നതില്‍ നിന്നും Break Apart എന്നത് സെലക്റ്റ് ചെയ്യുക. താഴെ ചിത്രം ശ്രദ്ധിക്കുക.

ഇനി വരച്ചുവച്ച രണ്ടാമത്തെ വൃത്തവും സ്റ്റാമ്പിന്റെ മുകളില്‍ വരേണ്ട മാറ്ററും സെലക്റ്റ് ചെയ്യുക. (സെലക്ഷന് ക്യാന്സലാവാതെ ശ്രദ്ധിക്കണം) മെനുബാറില്‍ നിന്നും Text എന്നതില്‍ Fit Text To Path എന്നത് സെലക്റ്റ് ചെയ്യുക. ചിത്രം ശ്രദ്ധിക്കുക.

ഇപ്പോള്‍ നിങ്ങള്‍ സെലക്റ്റ് ചെയ്ത പേര് വൃത്തത്തിനോടു ചേര്‍ന്ന് നിന്നത് കാണാം. ചിത്രത്തില്‍ 6 ചുവന്ന ചതുരത്തില്‍ മാര്‍ക്ക് ചെയ്തത് ശ്രദ്ധിക്കുക. അതിലോരോന്നും നിങ്ങള്‍ മാറ്റി വ്യത്യാസങ്ങള്‍ മനസ്സികാക്കുക. ഇവിടെ 4-മത്തെ കോളത്തിലെ മുകളിലും താഴെയുമായി ചെറിയ ആരോ കാണാം അതിലെ താഴെയുള്ള ആരോ ക്ലിക്കി നോക്കുക. വൃത്തത്തിനോടു ചേര്‍ന്നു നില്ക്കുന്ന ടെക്സ്റ്റ് മാറ്റര്‍ താഴേക്ക് നീങ്ങുന്നത് കാണാം.

അടുത്തതായി സ്റ്റാമ്പിന്റെ താഴെ വരേണ്ട മാറ്റര്‍ സെലക്റ്റ് ചെയ്യുക, ഏറ്റവും ഉള്ളിലായി നില്ക്കുന്ന മൂന്നാമത്തെ വൃത്തം സെലക്റ്റ് ചെയ്യുക. പിന്നെ മുകളില്‍ ചെയ്തത് പോലെ Text എന്ന മെനുവില്‍ നിന്നും Fit Text To Path സെലക്റ്റ് ചെയ്യുക. സെലക്ഷന് ക്യാന്‍സല്‍ ചെയ്യാതെ തന്നെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ 1 എന്ന നമ്പറില്‍ കാണിച്ചതില്‍ നിന്നും കറുത്ത നിറത്തില്‍ കാണിച്ചത് സെലക്റ്റ് ചെയ്യുക. മുകളിലായിട്ടുള്ള മാറ്റര്‍ താഴെ വന്നത് കാണാം. ആ സെലക്ഷന് ക്യാന്‍സല്‍ ചെയ്യാതെ 2 എന്ന നമ്പറിട്ടു കാണിച്ചത് സെലക്റ്റ് ചെയ്യുക. മാറ്റങ്ങള്‍ സസൂക്ഷമം നിരീക്ഷിക്കുക. ഇപ്പോള്‍ ആ മാറ്റര്‍ വൃത്തത്തിനുള്ളിലേക്ക് പോയത് കാണാം. ഇനി 3 നമ്പറിട്ടു കാണിച്ച ചതുരത്തിലെ ആരോ കീ പ്രസ്സ് ചെയ്ത് അഡ്ജസ്റ്റ് ചെയ്യുക.

ഇനി സ്റ്റാമ്പിന്റെ നടുവിലായി വരേണ്ട മാറ്റര്‍ സെലക്റ്റ് ചെയ്യുക. അതിന്റെ Alignment ശരിയാക്കുവാന്‍ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ കാണിച്ചതില്‍ നിന്നും ആവശ്യമുള്ളത് സെലക്റ്റ് ചെയ്യുക. ശേഷം വ്യത്തത്തിന്റെ സെന്ററില്‍ വരുവാന്‍ ആദ്യഭാഗത്തില്‍ പഠിച്ചത് പോലെ Alighmetn ഓപ്ഷന് ഉപയോഗിക്കുക.
എല്ലാ ഓപ്ഷന്റെ കൂടെയുമുള്ള ഷോര്‍ട്ട് കട്ടുകളും മനസ്സിലാക്കി വെക്കുന്നത് വേഗത്തില്‍ വര്‍ക്ക് ചെയ്യാന്‍ സഹായകമാകും.

സ്റ്റാമ്പ് റെഡിയായി വരുന്നു. മുകളിലും താഴെയുമായി മാറ്റര്‍ സെറ്റ് ചെയ്തു വച്ചല്ലോ, ഇനിയൊരു ബുള്ളറ്റ് കൊടുത്താല്‍ സംഗതി ഓക്കെ. ബുള്ളറ്റായി സ്റ്റാറോ, ഏതെങ്കിലും Symbol ആയോ കൊടുക്കാം.
ഇവിടെ സ്റ്റാര്‍ കൊടുക്കുന്നതെങ്ങിനെയെന്നു പറയാം. ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ കാണിച്ച ടൂള്‍ബോക്സിലെ Basic Shape Tool എടുക്കുക. അതില്‍ നിന്നും സ്റ്റാര്‍ സെലക്റ്റ് ചെയ്യുക

താഴെ ചിത്രത്തില്‍ 1,2 എന്ന നമ്പറില്‍ കാണിച്ചിരിക്കുന്നത് സെലക്റ്റ് ചെയ്യുക. പേജിലെക്ക് മൗസ് കൊണ്ട് ആവശ്യമുള്ള രൂപത്തില്‍ ഡ്രാഗ് ചെയ്യുക. സ്റ്റാര്‍ വരുന്നത് കാണാം.

അതിനെ സെലക്റ്റ് ചെയ്ത് എഡിറ്റ് മെനുവില്‍ നിന്നും ഡ്യൂപ്ലിക്കറ്റ് എന്നത് സെലക്റ്റ് ചെയ്യുക. രണ്ടാമതൊരു സ്റ്റാര്‍ കൂടി വന്നത് കാണാം. അതു ഓരോന്നും ഓരോ സൈഡിലായി വച്ചുകഴിഞ്ഞാല്‍ സ്റ്റാമ്പ് ആര്‍ട്ട് വര്‍ക്ക് റെഡി.

കോറൽ ഡ്രോയിൽ ഫോട്ടോ ഓപ്പൺ ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണ് മുനീർ.....
ReplyDelete