Home » » മൈക്രോസോഫ്റ്റ് വേര്‍ഡ് പാഠം 10 :: വേര്‍ഡ് ആര്‍ട്ട് (WordArt)

മൈക്രോസോഫ്റ്റ് വേര്‍ഡ് പാഠം 10 :: വേര്‍ഡ് ആര്‍ട്ട് (WordArt)

Written By Abdul Muneer on Tuesday, January 8, 2013 | 10:37 AM


ഒരു ചിത്രം കാണിക്കാം






3D മോഡില്‍ കാണുന്ന ഈ ചിത്രം എം.എസ്.ഓഫീസില്‍ വേര്‍ഡ് ആര്‍ട്ട് (WordArt) എന്ന ഓപ്ഷന്‍ ഉപയോഗിച്ചാണ് ചെയ്തിട്ടുള്ളത്. ഇത് മാത്രമല്ല പത്തില്‍ കൂടുതല്‍ രീതിയില്‍ എം.എസ്.ഓഫീസില്‍ നമുക്ക് കാണാന്‍ സാധിക്കും. ഇവ എങ്ങനെ ചെയ്യുമെന്ന് നോക്കാം.
ആദ്യം ഓഫീസ് ഓപ്പണ്‍ ചെയ്തു റിബനില്‍ insert എന്ന ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക.





അതില്‍ വലതുവശത്തായി വേര്‍ഡ് ആര്‍ട്ട് (WordArt) എന്ന് ഒരു ചരിഞ്ഞ A യില്‍ കാണിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.


അവിടെ ഒരുപാട് തരത്തില്‍ നിങ്ങള്‍ക്ക് വേര്‍ഡ് ആര്‍ട്ട് (WordArt) സ്റ്റൈല്‍കള്‍ കാണാന്‍ സാധിക്കും

അതില്‍ ഏതെങ്കിലും ഒരെണ്ണം സെലക്ട്‌ ചെയ്താല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ടെക്സ്റ്റ്‌ ടൈപ്പ് ചെയ്യാനുള്ള ഒരു ബോക്സ്‌ ലഭിക്കും. അതില്‍ നിങ്ങളുടെ ആവശ്യാനുസരണം വാക്കുകള്‍ ടൈപ്പ് ചെയ്തു കൊടുക്കുക. ശേഷം ഒകെ ബട്ടന്‍ പ്രസ്‌ ചെയ്യുക.

നിങ്ങളുടെ വിന്‍ഡോ യില്‍ നിങ്ങള്‍ ടൈപ്പ് ചെയ്ത വാക്ക് നിങ്ങള്‍ സെലക്ട്‌ ചെയ്ത വേര്‍ഡ് ആര്‍ട്ട് (WordArt) ല്‍ വന്നിട്ടുണ്ടാകും

അതില്‍ ചില മാറ്റങ്ങള്‍ വരുത്താനായി ഇനി നിങ്ങള്‍ താഴെ പറയുന്ന വിധം ചെയ്തു നോക്കുക.. ചിത്രവും കാണിച്ചിട്ടുണ്ട്


1. വേര്‍ഡ് ആര്‍ട്ട് (WordArt)ല്‍ മാറ്റം വരുത്താന്‍ ഈ ഭാഗം ഉപയോഗിക്കാം
2. വേര്‍ഡ് ആര്‍ട്ട് (WordArt) ന് ഷാഡോ ഇഫ്ഫെക്ട്സ് നല്‍കാന്‍
3. വേര്‍ഡ് ആര്‍ട്ട് (WordArt) ന് 3D ഇഫ്ഫെക്റ്റ് നല്‍കാന്‍
4. വേര്‍ഡ് ആര്‍ട്ട് (WordArt)ന്റെ പൊസിഷന്‍ മാറ്റാന്‍
5. Text Wrapping സെലക്ട്‌ ചെയ്ത നിങ്ങളുടെ വേര്‍ഡ് ആര്‍ട്ട് (WordArt) നെ പേജിന്റെ ഏതു ഭാഗത്തേക്ക് വേണമെങ്കിലും സെറ്റ് ചെയ്യാവുന്നതാണ്.

0 comments :

Post a Comment