ടൂള്‍സ് എന്ന അദ്ധ്യായത്തിലേക്ക് സ്വാഗതം
ആദ്യത്തെ അദ്ധ്യായത്തില്‍ പറഞ്ഞത് മനസ്സിലായിട്ടുണ്ടാകുമെന്നു വിശ്വസിക്കുന്നു.
ഇനി പറയുന്നത് ടൂള്സിനെക്കുറിച്ചാണ്. നിങ്ങളുടെ പണിയായുധങ്ങള്‍.... അതിന്റെ പേരുകള്‍ താഴെ വിവരിക്കുന്നു ചിത്രം നോക്കുക.
ഇതൊക്കെയാണ് ടൂള്‍സ്..... അല്ല, ഇനിയുമുണ്ട്. എവിടെയെന്നു ചികഞ്ഞു നോക്കി സമയം കളയേണ്ട. ആദ്യത്തെ പിക്ക് ടൂള്‍സ് പിന്നെ സ്മാര്‍ട്ട് ഡ്രോയിംഗ് ടൂള്‍സ്, ടെക്സ്റ്റ് എന്നീ ടൂളുകള്ക്കില്ലാത്ത ഒരുകാര്യം ബാക്കിയുള്ള ടൂളുകള്‍ക്ക് ഉണ്ട്. ചിത്രത്തില്‍ സൂക്ഷിച്ചു നോക്കൂ...... കാണുന്നില്ലേ എന്താണ്..... ആ ടുളുകളുടെയൊക്കെ താഴെ വലത് ഭാഗത്തായി ഒരു ചെറിയ കറുത്ത ആരോ (ത്രികോണം) കാണുന്നില്ലേ. ദാ ഇതുപോലെയാണ്

ഇനി ആ കറുത്ത ആരോയില്‍ ഒന്നു ക്ലിക്കി നോക്കിയേ, കണ്ടോ പുറമേ കാണുന്ന ടൂള്‍ കൂടാതെ അതിനകത്ത് കുറച്ച് ടൂളുകള്‍ ഒളിഞ്ഞിരിക്കുന്നത് കണ്ടോ. ഫ്രീ ഹാന്‍ഡ് ടൂളില്‍ ക്ലിക്കിയപ്പോള്‍ വന്നതാണ് ചിത്രത്തില്‍
അതിനെക്കുറിച്ച് ഓരോ വര്‍ക്ക് ചെയ്തു പഠിപ്പിക്കുമ്പോള്‍ ആവശ്യത്തിനനുസരിച്ച് പറഞ്ഞു തരുന്നതായിരിക്കും.
ഇനി പറയാന്‍ പോകുന്നത് ഈ ടൂളുകൊണ്ടുള്ള ഉപയോഗങ്ങളാണ്.
അത് വഴിക്ക് വഴിയായി പറയുന്നതിനേക്കാളും ഓരോ വര്‍ക്ക് ചെയ്യുമ്പോഴും ആവശ്യം വരുന്ന ടൂളുകളെ പരിചയപ്പെടുത്തുക എന്നതായിരിക്കും.
എങ്കില്‍ നമുക്കാദ്യം ആവശ്യമുള്ള സ്റ്റാമ്പിന്റെ (സീല്‍) ആര്‍ട്ട് വര്‍ക്ക് ചെയ്തു പഠിക്കാം.
ഇതാണ് ആന്റണിച്ചേട്ടന്റെ സീല്‍, ഇതുപോലെ ചെയ്യുന്നതിന് സീല്‍ എത്ര വലുപ്പം വേണമെന്ന് തീരുമാനിക്കുക. അതിന്റെ അളവിനെ സൂചിപ്പിക്കാന്‍ ഇഞ്ചെസ്, മില്ലീമീറ്റര്‍, ഫീറ്റ്, സെന്റീ മീറ്റര്‍, കിലോ മീറ്റര്‍ അങ്ങിനെ ധാരാളം യൂനിറ്റുകളുണ്ട്. അതില്‍ നമുക്കിപ്പോള്‍ മില്ലീ മീറ്റര്‍ സെലക്റ്റ് ചെയ്യാം അല്ലേ...... അതെങ്ങിനെയെന്നു നോക്കാം.
ആദ്യം പിക്ക് ടൂള്‍ സെലക്റ്റ് ചെയ്യുക. പിക്ക് ടൂളിലാണ് ഉള്ളതെങ്കില്‍ വീണ്ടും സെലക്റ്റ് ചെയ്യണമെന്നില്ല.
ഞാന്‍ ആദ്യത്തെ അദ്ധ്യായത്തില്‍ പറഞ്ഞു തന്ന പ്രോപര്‍ട്ടി ബാറിനെക്കുറിച്ച് ഓര്‍മ്മയുണ്ടോ.... അവിടെപോയാല്‍ UNITS എന്നു കാണും, അവിടെ ഇഞ്ചെസ് (Inches)എന്നാണു കാണിക്കുക അതില്‍ ക്ലിക്കിയാല്‍ കുറേ യൂനിറ്റുകള്‍ കാണാനാകും. അതില്‍ മില്ലീമീറ്റര്‍ എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. എന്തെ നോക്കുന്നേ ഇനിയും കണ്ടുപിടിച്ചില്ലേ, എന്നാപിന്നെ താഴെ സ്ക്രീന്‍ ഷോട്ട് താഴെ ഉണ്ട്.
എല്ലാവരും മില്ലീമീറ്ററിലേക്ക് മാറ്റിയിട്ടുണ്ടാകുമല്ലോ. ഇനി ടൂള്‍ ബോക്സില്‍ നിന്നും എല്ലിപ്സ് എന്ന ടൂള്‍ എടുക്കുക. ടൂള്‍സ് പേജിലേക്ക് കൊണ്ടുവന്ന് കീബോര്‍ഡില്‍ നിന്നും കണ്ട്രോള് കീ അമര്പ്പിടിച്ചുകൊണ്ട് മൗസ് കൊണ്ട് ചെറുതായി താഴേക്ക് ഡ്രാഗ് ചെയ്യുക. അപ്പോള്‍ നീളവും വീതിയും തുല്യമായിത്തന്നെ ഒത്ത ഒരു വൃത്തം വരുന്നത് കാണാം. ആദ്യം മൗസ് ഫ്രീ ആക്കിയതിനു ശേഷം കണ്ട്രോള് കീയും ഫ്രീയാക്കാം. കണ്ട്രോള് കീ ആദ്യം റിലീസ് ചെയ്താല്‍ വൃത്തത്തിന്റെ ഷേപ്പ് മാറും.
ഒന്നു രണ്ടു തവണ വരച്ചു നോക്കുക. വരച്ചത് ശരിയായെങ്കില് നമുക്ക് വര്‍ക്കിലേക്ക് വരാം.
ഹോ... വരച്ച വൃത്തത്തിന് സൈസ് കൊടുത്തില്ലല്ലോ അല്ലേ....
യൂനിറ്റ് മില്ലീമീറ്ററാക്കിയിട്ടുണ്ടെന്നു ഉറപ്പാണല്ലോ, എങ്കില്‍ പിക്ക് ടൂള്‍ കൊണ്ട് നിങ്ങള്‍ ഇപ്പോള്‍ വരച്ച വൃത്തത്തെ സെലക്റ്റ് ചെയ്യുക, സെലക്റ്റ് ചെയ്യാന്‍ ആ വൃത്തത്തില്‍ ഒരു പ്രാവശ്യം ക്ലിക്കിയാല്‍ മതി. ഇനി നേരത്തെ നിങ്ങള്‍ കണ്ട പ്രോപര്‍ട്ടി ബാറിലേക്ക് നോക്കു മാറ്റങ്ങള്‍ കാണുന്നില്ലേ, ഇപ്പോള്‍ കാണിക്കുന്നത് നിങ്ങള്‍ വരച്ച വൃത്തത്തിന്റെ പ്രോപര്‍ട്ടീസ് ആണ് . അതില്‍ ആദ്യത്ത കോളം അല്ല രണ്ടാമത്തെ കോളം അതില്‍ ഇപ്പോഴുള്ള നമ്പഴേസ് ഡിലീറ്റ് ചെയ്തതിനു ശേഷം അവിടെ നമ്മുടെ സ്റ്റാമ്പിന്റെ സൈസ് കൊടുക്കാം. സൈസ് പല വിധത്തിലുണ്ട്. ആവശ്യത്തിനനുസരിച്ച് കൊടുക്കാം. നമുക്കിവിടെ തത്കാലം 4 സെന്റീ മീറ്റര്‍ കൊടുക്കാം. അതിനു 4x10 = 40 അല്ലേ ഇതെന്താണെന്നു മനസ്സിലായോ സെന്റീ മീറ്ററിനെ മില്ലീ മീറ്ററാക്കിയതാണ്. 40 മില്ലീ മീറ്റര്‍ എന്നാല്‍ 4 സെന്റീ മീറ്ററാണ്. സെന്റീ മീറ്ററിനെ 10 കൊണ്ട് ഗുണിച്ചാല്‍ മില്ലീ മീറ്ററായി.
മുകളിലെ കോളത്തിലും താഴെയുള്ള കോളത്തിലും 40 എന്നു ടൈപ്പ് ചെയ്തതിനുശേഷം കീബോര്‍ഡിലെ എന്റര്‍ കീ പ്രസ്സ് ചെയ്യുക. ഇപ്പോള്‍ 4 സെന്റീമീറ്ററിലുള്ള ഒരു വൃത്തം നിങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞു.
മുകളില്‍ കൊടുത്ത സീലിന്റെ ചിത്രം ശ്രദ്ധിച്ചോ..... അതില്‍ ഒന്നിനകത്ത് മറ്റൊന്നായി 3 വൃത്തം ഉണ്ട്.
ബീരാനെങ്ങോട്ടാ പോകുന്നേ കഴിഞ്ഞില്ല........
വരച്ചു വച്ച വൃത്തം പിക്ക് ടൂള്കൊണ്ട് സെലക്റ്റ് ചെയ്തിനു ശേഷം എഡിറ്റ് മെനുവില്‍ പോയി ഡൂപ്ലിക്കേറ്റ് എടുക്കുക. കീബോര്‍ഡില്‍ കണ്ട്രോള് ഡി പ്രസ്സ്ചെയ്താലും കിട്ടും
രണ്ടാമതായി അതേ പോലെ മറ്റൊരു വൃത്തം വന്നതായി കാണാം. അതിന്റെ സൈസ് 38 മില്ലീ മീറ്റര്‍ കൊടുക്കുക. സെന്റീ മീറ്ററാണെങ്കില്‍ 3.8 എന്നു കൊടുക്കുക.
ഈ ബീരാനെന്താ ഇത്ര തിരക്ക് അവിടിരിക്ക് ബീരാനേ......
വീണ്ടും ഡ്യൂപ്ലിക്കേറ്റ് എടുക്കുക. ഇപ്പോള്‍ മൂന്നമത്തെ വൃത്തം വന്നു. അതിന്റെ സൈസ് 25 മില്ലീ മീറ്റര്‍ കൊടുക്കുക. 2.5 സെന്റീമീറ്റര്‍.......
ഇപ്പോള്‍ 3 വൃത്തങ്ങള്‍ വന്നല്ലോ... ആവൃത്തങ്ങള് പലഭാഗത്തായിട്ടാണ് വന്നത് അല്ലേ.
അവരെ 3 പേരെയും ഒരുമിപ്പിക്കാന്‍ ഓരോ വൃത്തവും ഷിഫ്റ്റ് കീ പ്രസ്സ് ചെയ്ത് കൊണ്ട് പിക്ക് ടൂള്‍ കൊണ്ടു സെലക്റ്റ് ചെയ്യുക. മൂന്നു വൃത്തങ്ങളും സെലക്റ്റായത് കാണുന്നില്ലേ.
ഇനി കീ ബോര്‍ഡില്‍ നിന്നും C പ്രസ്സ് ചെയ്യുക പിന്നെ E യും പ്രസ്സ ചെയ്യുക. എപ്പടി വിദ്യ.........എല്ലാ വൃത്തങ്ങളും ഒന്നിച്ചു വന്നത് കണ്ടല്ലോ........
Arrange എന്ന മെനുവില്‍ Align and Distribute എന്നതില്‍ കാണാം (ചിത്രം നോക്കുക)
ക്ലാസുകള്‍ നല്‍കുന്നത് സൂപ്പി കണ്ണൂര്‍
സുഹൃത്ത്.കോം - മലയാളം സോഷ്യല്‍ നെറ്റ്വര്‍ക്ക്

- പിക്ക് ടൂള്‍
- സ്നാപ്പ് ടൂള്‍
- സൂം ടൂള്‍
- ഫ്രീ ഹാന്‍ഡ് ടൂള്‍
- സ്മാര്‍ട്ട് ഡ്രോയിംഗ് ടൂള്‍
- റെക്റ്റാങ്കിള് ടൂള്‍
- എലിപ്പ്സ് ടൂള്‍
- ഗ്രാഫ് പേപ്പര്‍ ടൂള്‍
- ബേസിക് ഷേപ്പ്സ്
- ടെക്സ്റ്റ്
- ഇന്ററാക്റ്റീവ് ബ്ലെന്‍ഡ് ടൂള്‍
- ഐഡ്രോപ്പര്‍
- ഔട്ട്ലൈന് ടൂള്‍
- ഫില്‍ ടൂള്‍
- ഇന്ററാക്റ്റീവ് ഫില്‍ ടൂള്‍

thanks................
ReplyDelete