Home » , , » മൈക്രോസോഫ്റ്റ് വേര്‍ഡ് :: പാഠം - 4 കട്ട് - കോപ്പി - പേസ്റ്റ്

മൈക്രോസോഫ്റ്റ് വേര്‍ഡ് :: പാഠം - 4 കട്ട് - കോപ്പി - പേസ്റ്റ്

Written By Abdul Muneer on Thursday, October 18, 2012 | 11:20 AM


ഇനി കട്ട് (Cut) കോപ്പി (Copy) പേസ്റ്റ് (Paste) എങ്ങനെ ചെയ്യുമെന്ന് നോക്കാം.
ആദ്യം കട്ട് തന്നെ ആവട്ടെ..ചിത്രം നോക്ക്..


1 ആവശ്യമുള്ള ടെക്സ്റ്റ്‌ ടൈപ്പ് ചെയ്യുക.
കട്ട്‌ ചെയ്യേണ്ട ഭാഗം (ടൈപ്പ് ചെയ്ത ടെക്സ്റ്റ്‌ ല്‍ നിന്നും ഒഴിവാകേണ്ട ഭാഗം) സെലക്ട്‌ ചെയ്യുക
റിബണ്‍-ല്‍ നിന്നും Home മെനു സെലക്ട്‌ ചെയ്തു അവിടെ ഒരു കത്രികയുടെ ചിഗ്നം Cut Button കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.

കട്ട് ചെയ്യാന്‍ ഉള്ള മറ്റൊരു രീതി റൈറ്റ് ബട്ടന്‍ പ്രസ് ചെയ്തു കൊണ്ടാണ്. ചിത്രം ശ്രദ്ധിക്കൂ


കട്ട് ചെയ്യേണ്ട വാക്ക് സെലക്ട്‌ ചെയ്ത ശേഷം റൈറ്റ് ബട്ടന്‍ പ്രസ് ചെയ്താല്‍ മുകളിലെ ചിത്രത്തില്‍ അടയാളം നാലില്‍ കാണിച്ചിരിക്കുന്നത് പോലെ ഒരു ഓപ്ഷന്‍ നിങ്ങള്‍ക്ക് കിട്ടും അതില്‍ Cut എന്ന് കാണ്ടല്ലോ അതില്‍ ക്ലിക്ക് ചെയ്താല്‍ മതി.
ഇനി നമ്മള്‍ ഇങ്ങനെ കട്ട്‌ ചെയ്ത വാക്കോ വേര്‍ഡ്‌ ഓ മറ്റൊരു സ്ഥലത്ത് ചേര്‍ക്കണമെങ്കില്‍ അതിനു പേസ്റ്റ് (Paste) ഉപയോഗിക്കാം. ചിത്രം നോക്ക്..


നമ്മള്‍ കട്ട് ചെയ്ത വാക്ക് എവിടെയാണോ മാറി ചേര്‍ക്കേണ്ടത് അവിടെ Cursor കൊണ്ട് വെച്ച് Home മെനുവില്‍ പേസ്റ്റ് എന്നൊരു ചിഹ്നം Paste Button കാണാം അവിടെ ക്ലിക്ക് ചെയ്‌താല്‍ മതി.
പേസ്റ്റ് ചെയ്യാനുള്ള റൈറ്റ് ക്ലിക്ക് ഓപ്ഷന്‍


ചിത്രം കണ്ടല്ലോ.. നേരത്തെ പറഞ്ഞത് പോലെ കട്ട് ചെയ്ത വാക്ക് എവിടെയാണോ മാറി ചേര്‍ക്കേണ്ടത് അവിടെ Cursor കൊണ്ട് വെച്ച് റൈറ്റ് ബട്ടന്‍ പ്രസ് ചെയ്തു അതില്‍ ചിത്രത്തില്‍ അടയാളം നാലില്‍ കാണിച്ചിരിക്കുന്നത് പോലെ Paste ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
കോപ്പി ചെയ്യുന്ന വിധം
നമ്മള്‍ ടൈപ്പ് ചെയ്യുന്ന ഒരു ലെറ്റെരിലോ, മറ്റു കാര്യങ്ങളിലോ കൂടുതല്‍ പ്രാവശ്യം വരുന്ന വാക്ക് ഉണ്ടെങ്കില്‍ അത് നമുക്ക് കോപ്പി ചെയ്തു വെക്കാം.. കൂടുതല്‍ ടൈപ്പിംഗ്‌ ഒഴിവാക്കാന്‍ ഉള്ള ഒരു മാര്‍ഗ്ഗമാണ് ഇത്.
ചിത്രം ശ്രദ്ധിക്കൂ..


നമുക്ക് ആവശ്യമുള്ള വാക്ക് സെലക്ട്‌ ചെയ്തതിനു ശേഷം Home സെലക്ട്‌ ചെയ്ത് അതില്‍ ചിത്രത്തില്‍ നാലാമതായി അടയാളപ്പെടുത്തിയത് പോലെ ഒരു ചിഹ്നം Copy Button കാണാം
അതില്‍ ക്ലിക്ക് ചെയ്താല്‍ നമുക്ക് സെലക്ട്‌ ചെയ്ത വാക്ക് കോപ്പി ആയി. ഇനി നമുക്ക് ആവശ്യമുള്ള സ്ഥലത്തൊക്കെ cursor എത്തിച് അവിടെ പേസ്റ്റ് ചെയ്താല്‍ ആ വാക്ക് അവിടെ വന്നിട്ടുണ്ടാവും.
കോപ്പി ചെയ്യാനുള്ള മറ്റൊരു രീതിയാണ് റൈറ്റ് ബട്ടന്‍ പ്രസ്‌ ചെയ്തുള്ള രീതി ..ചിത്രം നോക്ക്..


ആവശ്യമുള്ള വാക്ക് സെലക്ട്‌ ചെയ്യുക. റൈറ്റ് ബട്ടന്‍ അടിക്കുക.. ചിത്രത്തില്‍ മാര്‍ക്ക് ചെയ്ത Copy ഭാഗം പ്രസ് ചെയ്യുക.. നിങ്ങള്‍ സെലക്ട്‌ ചെയ്ത വാക്ക് കോപ്പി ആയിക്കഴിഞ്ഞു.

0 comments :

Post a Comment