Home » , , » മൈക്രോസോഫ്റ്റ് വേര്‍ഡ് :: പാഠം - 3 ബോള്‍ഡ്, ഇറ്റാലിക്, അണ്ടര്‍ലൈന്‍

മൈക്രോസോഫ്റ്റ് വേര്‍ഡ് :: പാഠം - 3 ബോള്‍ഡ്, ഇറ്റാലിക്, അണ്ടര്‍ലൈന്‍

Written By Abdul Muneer on Tuesday, October 16, 2012 | 5:28 PM

മൈക്രോസോഫ്റ്റ് വേര്‍ഡ് രണ്ടുഭാഗങ്ങളായി നാം കണ്ടു കഴിഞ്ഞു..
മൈക്രോസോഫ്റ്റ് വേഡില്‍ എങ്ങനെ ബോള്‍ഡ്, ഇറ്റാലിക്, അണ്ടര്‍ലൈന്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമെന്ന് നോക്കാം..

ആദ്യം ബോള്‍ഡ് പഠിക്കാം..


അതിനായി ആദ്യം നമുക്ക് കുറച്ച ടെക്സ്റ്റ്‌ വേണം. നിങ്ങള്‍ ഒരു വേര്‍ഡ്‌ ഓപ്പണ്‍ ചെയ്തിട്ട് എന്തെങ്ങിലും കുറച്ച കാര്യങ്ങള്‍ അതില്‍ ടൈപ്പ് ചെയ്യുക..
ഇനി ബോള്‍ഡ് ആക്കേണ്ട ഭാഗം സെലക്ട്‌ ചെയ്യുക.. താഴെ ചിത്രം ശ്രദ്ധിക്കുക..


ചിത്രത്തില്‍ (1) കാണിച്ചിരിക്കുന്നത് ശ്രദ്ധിക്കൂ. ഇവിടെ Bold എന്ന ഒരു വാക്കാണ്‌ ഞാന്‍ ബോള്‍ഡ് ആക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്. ആ വാക്ക് ഞാന്‍ സെലക്ട്‌ ചെയ്തു.
ഇനി റിബ്ബണ്‍-ല്‍ Home ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.. വേര്‍ഡ്‌ തുറന്നാല്‍ Home ഓപ്ഷനില്‍ ആയിരിക്കും ആദ്യം വിന്‍ഡോ കാണപ്പെടുക. ചിത്രത്തില്‍ (2) ആയി മാര്‍ക്ക് ചെയ്തിരിക്കുന്നു.
അതില്‍ ഭാഗം (3) കാണിച്ചിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ.. അവിടെ ഒരു ചെറിയ അടയാളം ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്യുക. അപ്പൊ തുറന്നു വരുന്ന വിന്‍ഡോ താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.



അതില്‍ നിന്നും അവിടെ (4) ആയി മാര്‍ക്ക് ചെയ്ത ഭാഗത്ത് ക്ലിക്ക് ചെയ്യുക.. ശേഷം താഴെ മാര്‍ക്ക് ചെയ്ത OK ബട്ടന്‍ ക്ലിക്ക് ചെയ്യുക.. ഇപ്പോള്‍ ആ വാക്ക് ബോള്‍ഡ് ആയി മാറിയത് (വാക്കിനു കട്ടി കൂടിയത്) കാണാം.
ഇത് ഒരു എളുപ്പ രീതിയില്‍ കാണിക്കാം. താഴെ ചിത്രത്തില്‍ നൊക്കൂ.



(1) ബോള്‍ഡ് ആക്കേണ്ട ഭാഗം മാര്‍ക്ക് ചെയ്യുന്നു.
(2) രിബണില്‍ നിന്നും Home മെനു സെലക്ട്‌ ചെയ്യുന്നു.
(3) B എന്ന ബട്ടന്‍ പ്രസ്‌ ചെയ്യുന്നു.
എളുപ്പ വഴിക്ക് ബോള്‍ഡ് ആകാനുള്ള വഴി പഠിച്ചല്ലോ..

ഇനി ഇറ്റാലിക് എങ്ങനെ ആകാം എന്ന് നോകാം.. ചിത്രം ശ്രദ്ധിക്കൂ..



ഇറ്റാലിക്ക് ആകേണ്ട ടെക്സ്റ്റ്‌ സെലക്ട്‌ ചെയ്തു കൊടുത്ത ശേഷം (3) ആയി അടയാളപ്പെടുത്തിയിട്ടുള്ള ബട്ടന്‍ പ്രസ് ചെയ്യക.. (ബാക്കി വിവരങ്ങള്‍ മുകളില്‍ പറഞ്ഞത് പോലെ തന്നെ.. ബോള്‍ഡ് എന്നതിന് പകരം ഇടാളിക് ആക്കിയാല്‍ മതി)
മെനു രൂപത്തില്‍ എങ്ങനെ കൊടുക്കാം എന്നുള്ളതിന്റെ ചിത്രം താഴെ നല്‍കുന്നു


അടയാളങ്ങള്‍ ശ്രദ്ധിച്ചു ചെയ്യുക.

ഇനി അണ്ടര്‍ ലൈന്‍ കൊടുക്കുന്ന രീതി എങ്ങനെ എന്ന് നോക്കാം

അണ്ടര്‍ ലൈന്‍ എടുക്കുന്ന രീതി

ചിത്രം ശ്രദ്ധിച്ചു ചെയ്യുക.

ചിത്രത്തില്‍ (1) എന്ന് കാണിച്ചിരിക്കുന്ന ഭാഗമാണ് അണ്ടര്‍ ലൈന്‍ സ്റ്റൈല്‍ സെലക്ട്‌ ചെയ്യാനുള്ളത്.. താഴെ താഴെയായി കുറെ തരാം ലൈന്‍ നമുക്ക് കാണാന്‍ സാധിക്കും. അതില്‍ ഭാഗം (2) കാണിച്ചിരിക്കുന്നത് പോലെ ആവശ്യമുള്ളത് സെലക്ട്‌ ചെയ്യുക..
ഭാഗം (3) ഓക്കേ ക്ലിക്ക് ചെയ്യുക.

0 comments :

Post a Comment