Home » » മൈക്രോസോഫ്റ്റ് വേര്‍ഡ് :: പാഠം - 2 :: ഫയല്‍ സേവ് ചെയ്യല്‍ ::

മൈക്രോസോഫ്റ്റ് വേര്‍ഡ് :: പാഠം - 2 :: ഫയല്‍ സേവ് ചെയ്യല്‍ ::

Written By Abdul Muneer on Tuesday, October 16, 2012 | 11:11 AM

ഈ അദ്ധ്യായത്തില്‍ ഒരു വേര്‍ഡ്‌ ഡോക്യുമെന്റ് എങ്ങനെ സേവ്, and ക്ലോസ് ചെയ്യാം എന്ന് നോക്കാം


ചിത്രം നോക്കൂ.. ആദ്യം വേര്‍ഡ്‌ ഡോക്യുമെന്റ് ന്റെ പേജില്‍ ഇടതുഭാഗത്ത് മുകളില്‍ കാണുന്ന മൈക്രോസോഫ്റ്റ് ഓഫീസ് ബട്ടന്‍ പ്രസ്‌ ചെയ്യുക.. അടയാളം (1)
ചിത്രത്തില്‍ അടയാളം (2) കാണിച്ചിരിക്കുന്നത് വിന്‍ഡോ ക്ലോസ് ചെയ്യാനുള്ള ഒരു ഓപ്ഷന്‍ ആണ്.. അവിടെ Exit Word എന്ന ഒരു ഓപ്ഷന്‍ കാണാം അതില്‍ ക്ലിക്ക് ചെയ്യുക.

മുകളിലെ ചിത്രം നോക്കൂ.. Exit Word എന്ന ഒരു ഓപ്ഷന്‍ ക്ലിക്ക് ചെയ്‌താല്‍ Do you want to save changes to Document1? എന്ന് ചോദിക്കും അതില്‍ മൂന്നു ഒപ്ഷനുകളും കാണാം. Yes, No, Cancel
ഇതില്‍ നിങ്ങള്‍ Yes എന്നത് ക്ലിക്ക് ചെയ്യുക.. നമ്മള്‍ ചെയ്ത വര്‍ക്ക് സേവ് ചെയ്യാന്‍ ആണ് Yes എന്ന ഓപ്ഷന്‍ നാം ഉപയോഗിക്കുന്നത്. സേവ് ചെയ്യണ്ട എങ്കില്‍ No എന്നും, തിരിച്ചു ആ വേര്‍ഡ്‌ ഫയലിലേക്ക് തന്നെ പോകണമെങ്കില്‍ Cancel എന്നും ക്ലിക്ക് ചെയ്യുക.

ചിത്രം കണ്ടില്ലേ.. ഇതില്‍
ഭാഗം (4) ഫയല്‍ സേവ് ചെയ്തു വെക്കേണ്ട ഫോള്‍ഡര്‍ ആണ്.. അത് നമുക്ക് സെലക്ട്‌ ചെയ്തു കൊടുക്കാം
ഭാഗം (5) നമ്മുടെ ഫയല്‍ എന്ത് പേരിലാണോ സേവ് ചെയ്തു വെക്കേണ്ടത്. ആ പേര് അവിടെ ടൈപ്പ് ചെയ്തു കൊടുക്കുക.
ഭാഗം (6) Save ബട്ടന്‍ പ്രസ് ചെയ്യുക..
ഇപ്പോള്‍ നിങ്ങളുടെ ഫയല്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ഫോല്ടെരില്‍ നിങ്ങള്‍ നല്‍കിയ പേരില്‍ സേവ് ആയിട്ടുണ്ടാവും.,
-------------------------------------
ഇനി ക്ലോസ് ചെയ്യാതെ. ഫയല്‍ സേവ് ചെയ്തു വെക്കുന്നത് എങ്ങനെ എന്ന് നോക്കാം
ചിത്രം നൊക്കൂ..

ഓഫീസ് ബട്ടണില്‍ ക്ലിക്ക് ചെയ്തു അടയാളം (2) കാണിച്ചിരിക്കുന്നത് പോലെ Save എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ മുകളില്‍ പറഞ്ഞത് പോലെയുള്ള ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് കാണാം.. അതില്‍ ഫോള്‍ഡര്‍ സെലക്ട്‌ ചെയ്തു സേവ് കൊടുത്താല്‍ മതി.. താഴെ ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നു..

1 comments :