Home » » മൈക്രോസോഫ്റ്റ് വേര്‍ഡ് :: പാഠം - 6 പാരഗ്രാഫ് സെറ്റിംഗ്സ് -2

മൈക്രോസോഫ്റ്റ് വേര്‍ഡ് :: പാഠം - 6 പാരഗ്രാഫ് സെറ്റിംഗ്സ് -2

Written By Abdul Muneer on Wednesday, October 24, 2012 | 12:36 PM



ഇനി പാരഗ്രാഫില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നത് എങ്ങനെ എന്ന് നോക്കാം
ആവശ്യമുള്ള പാരഗ്രാഫ് ടൈപ്പ് ചെയ്തതിനു ശേഷം അത് സെലക്ട്‌ ചെയ്യുക. രിബണില്‍ Paragraph ഓപ്ഷനില്‍ ഒരു ചെറിയ ആരോ മാര്‍ക്ക് ഉണ്ട്.. അതില്‍ ക്ലിക്ക് ചെയ്യുക.. താഴെ ചിത്രം ശ്രദ്ധിക്കുക.

ശേഷം ഒരു പുതിയ വിന്‍ഡോ നിങ്ങള്‍ക്ക് ലഭിക്കും.. ഈ വിന്‍ഡോ നമ്മള്‍ നേരത്തെ കണ്ടിരുന്നു.

മുകളിലെ ചിത്രത്തില്‍ രണ്ട് എന്ന് അടയാളപ്പെടുത്തിയത് ശ്രദ്ധിക്കുക. അവിടെ Special എന്ന ഒരു ഓപ്ഷന്‍ ശ്രദ്ധിച്ചിരിക്കുമല്ലോ.. അവിടെ താഴേക്ക് ഉള്ള ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ First Line എന്നും Hanging എന്നും കാണാം.. അതില്‍ First Line ക്ലിക്ക് സെലക്ട്‌ ചെയ്യുക, ഇനി ഒകെ കൊടുത്താല്‍ നമ്മള്‍ സെലക്ട്‌ ചെയ്ത പാരഗ്രാഫിന്റെ ആദ്യ ലൈന്‍ 0.5 ഇഞ്ച്‌ മുന്നിലേക്ക് കയറിയത് കാണാം,
ഇനി Hanging എന്നുള്ളത് ആണ് സെലക്ട്‌ ചെയ്തത് എങ്കില്‍ ആദ്യ ലൈനിനു ഒരു മാറ്റവും വരാതെ സെലക്ട്‌ ചെയ്ത പാരഗ്രാഫിന്റെ ബാക്കിയുള്ള വരികള്‍ 0.5 ഇഞ്ച്‌ മുന്നിലേക്ക് കയറിയതായി കാണാം.. വ്യത്യാസം ചെയ്ത നോക്കി തിരിച്ചറിയുക.
അടുത്തത് ഒരു ലൈനും മറ്റൊരു ലൈനും തമ്മിലുള്ള സ്പേസ് എങ്ങനെ ചെയ്യുമെന്ന് നോക്കാം.
മാറ്റം വരുത്തേണ്ട പാരഗ്രാഫ് സെലക്ട്‌ ചെയ്ത ശേഷം രിബണില്‍ Paragraph ഓപ്ഷനില്‍ ഒരു ചെറിയ ആരോ മാര്‍ക്ക് ഉണ്ട്.. അതില്‍ ക്ലിക്ക് ചെയ്യുക.. താഴെ ചിത്രം ശ്രദ്ധിക്കുക.

ശേഷം ഒരു പുതിയ വിന്‍ഡോ നിങ്ങള്‍ക്ക് ലഭിക്കും.ചിത്രം നൊക്കൂ

ഇതില്‍ അടയാളം മൂന്ന്‍ ശ്രദ്ധിച്ചല്ലോ.. ഇവിടെ Lince Spacing എന്ന് കാണാം.. അവിടെ താഴേക്കുള്ള ആരോമാര്‍ക്ക് പ്രസ് ചെയ്‌താല്‍ കുറച്ച ലൈന്‍ സ്പസിംഗ് കാണാം .. അതില്‍ ആവശ്യമുള്ളത് സെലക്ട്‌ ചെയ്തു കൊടുക്കുക.. സാധാരണ 1.5 ആണ് കൊടുക്കാരുല്ലത്.
ഇനി ഒകെ അടിച്ചാല്‍ ലൈന്‍ സ്പേസ് അഡ്ജസ്റ്റ് ആയിട്ടുണ്ടാവും.
ഇതിനു മറ്റൊരു രീതി കാണിച്ചു തരാം ചിത്രം നോക്ക്.

ഇത് ഒരു എളുപ്പ വഴി ആണ്..

0 comments :

Post a Comment