Home » » എങ്ങനെ എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാം

എങ്ങനെ എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാം

Written By Abdul Muneer on Tuesday, November 13, 2012 | 5:37 PM


Inline image 1
എസ് എം എസ്  അയയ്ക്കുന്നത് പോലെ  നിങ്ങള്‍ക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ സാധിയ്ക്കും. അതിനാണ് ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ സോഫ്റ്റ്‌വെയര്‍. ഈ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് അനായാസം മലയാളത്തില്‍ ടൈപ്പ് ചെയ്യാനുംവെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്യാനുംമെയില്‍ അയയ്ക്കാനും ഒക്കെ സാധിയ്ക്കും.
എങ്ങനെ ഇത് ഉപയോഗിയ്ക്കാം ?
Inline image 2
·          ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ പേജ് തുറക്കുക. നിങ്ങള്‍ക്ക് വേണ്ട ഭാഷ തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്യുക. സോഫ്റ്റ് വെയര്‍ സേവ് ചെയ്യേണ്ട സ്ഥലം തിരഞ്ഞെടുക്കുക. ഡൗണ്‍ലോഡിംഗ് ആരംഭിയ്ക്കും.
Inline image 3
·         ഡൗണ്‍ലോഡ് ആയ സോഫ്റ്റ് വെയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക. അപ്പോള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡാകാന്‍ ആരംഭിയ്ക്കും. ശേഷം വരുന്ന ഡയലോഗ് ബോക്‌സുകളില്‍ ആവശ്യമായവ തിരഞ്ഞെടുക്കുക. പ്രോഗ്രാം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ആകും.
Inline image 4
·         ഇന്‍സ്റ്റലേഷന് ശേഷം ടാസ്‌ക്ക്ബാറില്‍ ഒരു ചെറിയ ടൂള്‍ബാര്‍ കാണാന്‍ സാധിയ്ക്കും. ഇതാണ് ഗൂഗിള്‍ ലാംഗ്വേജ് ടൂള്‍ബാര്‍. നിങ്ങള്‍ക്ക് ടൈപ്പിംഗ് ഭാഷ ഇവിടെ മാറ്റാന്‍ സാധിയ്ക്കും. ഭാഷകളുടെ തുടക്കത്തിലെ അക്ഷരങ്ങള്‍ കാണാന്‍ സാധിയ്ക്കുന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.
Inline image 5
·         ഇത് വെബ്‌സൈറ്റുകളിലുംവേഡ്‌പ്രൊസസ്സിംഗ് സോഫ്റ്റ് വെയറുകളിലും ഒക്കെ പ്രവര്‍ത്തിയ്ക്കും. മാത്രമല്ല,ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യവുമില്ല ഇതുപയോഗിയ്ക്കാന്‍. നമ്മള്‍ സാധാരണ എസ്എംഎസ് അയയ്ക്കുന്ന രീതിയില്‍ വേണം ഇതുപയോഗിച്ച് ടൈപ്പ് ചെയ്യാന്‍. അതായത് പ്രണയം എന്ന് ടൈപ്പ് ചെയ്യാന്‍ pranayam എന്ന് ടൈപ്പ് ചെയ്ത് കൊടുക്കണം. സമാനമായ വാക്കുകള്‍ ഓപ്ഷനുകളായി നല്‍കുന്ന സൗകര്യവും ഈ സോഫ്റ്റ് വെയറിലുണ്ട്. അതുകൊണ്ട പലപ്പോഴും അക്ഷരങ്ങള്‍ മുഴുവന്‍ ടൈപ്പ് ചെയ്യേണ്ടി വരികയുമില്ല.
·          ടൈപ്പ ചെയ്തത് കോപ്പി ചെയ്ത് വേണ്ട സൈറ്റിലോപേജിലോ പോസ്റ്റ് ചെയ്യാനും സാധിയ്ക്കും.


Obligation :: Online Kerala Friends

0 comments :

Post a Comment