Home » , » മൈക്രോസോഫ്റ്റ് വേര്‍ഡ് :: ടാബ് സെറ്റിംഗ്സ്

മൈക്രോസോഫ്റ്റ് വേര്‍ഡ് :: ടാബ് സെറ്റിംഗ്സ്

Written By Abdul Muneer on Wednesday, November 7, 2012 | 12:27 PM

മൈക്രോസോഫ്റ്റ് വേര്‍ഡ് :: ടാബ് സെറ്റിംഗ്സ് എങ്ങനെ ചെയ്യുമെന്ന് നോക്കാം.. ഇത് പല കാര്യങ്ങള്‍ക്കും വളരെ ഉപകാരപ്രദമായ ഒന്നാണ്.
0.5 ഇഞ്ച്‌ ദൂരത്തില്‍ ആണ് നമ്മുടെ കീ ബോര്‍ഡിലെ ടാബ് ഉണ്ടാവുക.. 0.5 ഇഞ്ചില്‍ നിന്നും കൂടുതല്‍ ദൂരം ലഭിക്കാന്‍ ആണ് നമ്മള്‍ ടാബ് സെറ്റിംഗ്സ് ചെയ്യുന്നത്
ഇതിനായി വേര്‍ഡ്‌ വിന്‍ഡോയിലെ രുലെര്‍ നമുക്ക് ആവശ്യമാണ്‌.. ചിത്രം ശ്രദ്ധിക്കൂ




ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നതാണ് രൂളെര്‍.. അതവിടെ കാണാന്‍ പറ്റുന്നില്ല എങ്കില്‍ താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ.. view മെനുവില്‍ ruler ടിക്ക് ചെയ്‌താല്‍ മതി




ഇത് മുഴുവന്‍ ഇന്ചെസ് ആയിട്ടാണ് വോര്‍ഡില്‍ സെറ്റ് ചെയ്തു വെച്ചിട്ടുണ്ടാവുക.. 1 എന്നത് ഒരിഞ്ചു ദൂരത്തിലും, 2 എന്നത് രണ്ടിഞ്ചു ദൂരത്തിലും ആണുണ്ടാവുക..
ശേഷം താഴെ ചിത്രം ശ്രദ്ധിക്കൂ




കൈ ചൂണ്ടി കാണിച്ചിരിക്കുന്ന ഭാഗം കണ്ടല്ലോ.. അവിടെ ഒരു ചെറിയ ബട്ടന്‍ ഉണ്ട്.. അതില്‍ ക്ലിക്ക് ചെയ്യുക. അപ്പൊ താഴെ കാണുന്നത് പോലെ നിങ്ങള്‍ക്ക് ഒരു വിന്‍ഡോ ലഭിക്കും


അവിടെ കാണിച്ചിരിക്കുന്ന Tabs... എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പൊ വേറെ ഒരു വിന്‍ഡോ കാണാം.




ഇവിടെ Tab Stop Position എന്ന ഭാഗത്താണ് നമ്മുടെ അളവുകള്‍ സെറ്റ് ചെയ്തു കൊടുക്കേണ്ടത്. 0.5 ഇഞ്ചില്‍ നിന്നും എത്ര ദൂരത് ആണോ ടാബ് അടിക്കുമ്പോള്‍ കര്‍സര്‍ എത്തേണ്ടത് എന്ന് ഇവിടെ ആണ് നാം കാണിക്കേണ്ടത്.
ചിത്രം ശ്രദ്ധിക്കൂ




ഞാന്‍ ആദ്യം അടിക്കുന്ന ടാബ് ഒരു ഇഞ്ച്‌ ദൂരത്തില്‍ ആണ് എത്തേണ്ടത് എന്ന് ആണ് ഞാന്‍ ഇവിടെ കൊടുത്തിരിക്കുന്നത്.. ഒന്ന് എന്ന് ടൈപ്പ് ചെയ്തു ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന സെറ്റ് എന്ന ബട്ടന്‍ അമര്‍ത്തുക.. ഇനിയും കൂടുതല്‍ ടാബുകള്‍ വേണമെങ്കില്‍ വീണ്ടും അളവ് ടൈപ്പ് ചെയ്ത സെറ്റ് അടിക്കുക.. ചിത്രം ശ്രദ്ധിക്കാം




കഴിഞ്ഞാല്‍ ഒകെ പ്രസ്‌ ചെയ്യുക.
ഇപ്പോള്‍ നിങ്ങളുക്ടെ വിന്‍ഡോ യില്‍ ടാബ് സെറ്റിംഗ്സ് ചെയ്തത് മാര്‍ക്ക് ചെയ്തതായി കാണാം.. ചിത്രം ശ്രദ്ധിക്കുക.




ഇനി നിങ്ങളുടെ കീയ് ബോഡില്‍ ടാബ് അടിക്കുമ്പോള്‍ ആദ്യത്തെ ടാബ് ഒരു ഇഞ്ച് ദൂരത്തേക്കും, രണ്ടാമതെത് മൂന്നു ഇഞ്ച് ദൂരത്തേക്കും. മൂന്നാമതെത് നാല് ഇഞ്ച് ദൂരത്തിലും ആയിരിക്കും കര്‍സര്‍ ചെന്ന് നില്‍കുക.
ടൈപ്പ് ചെയ്തു നോക്കൂ..






ചെയ്തു നോക്കുക.. വ്യക്തമായില്ലെങ്കില്‍ ചോദിക്കാം

1 comments :

  1. പാഠം ഒന്നുമുതല്‍ പത്തു വരെ ക്രമേണ ആയിട്ട് കിട്ടാന്‍ എന്താ ചെയ്യേണ്ടത് അങ്ങിനെ ആവുമ്പോള്‍ ആണ് മന്സ്സിലാവുകയോള്ളൂ .. ഇത് ഒന്നാമത്തെ പടം കഴിഞ്ഞാല്‍ പിന്നെ രണ്ടാമത്തെ പാഠം കാണുന്നില്ല അങ്ങിനെ ഒരു ചെറിയ പ്രോബ്ലം ഉണ്ട് ന്നമത്തെ പാഠം കഴിയുമ്പോള്‍ അതിന്റെ താഴെ രണ്ടാമത്തെ പാഠത്തിന്റെ ലിങ്ക് ആഡ് ചെയ്യണം രണ്ടു കഴിയുമ്പോള്‍ മൂന്നു അങ്ങിനെ ഉണ്ടെങ്കില്‍ വളരെ ഉപാകരമാവുമായിരിന്നു

    ReplyDelete