Home » » എന്താണ് കമ്പ്യൂട്ടര്‍ ?

എന്താണ് കമ്പ്യൂട്ടര്‍ ?

Written By Abdul Muneer on Saturday, October 13, 2012 | 5:21 PM


കമ്പ്യൂട്ടര്‍ എന്നു പറയുന്നത് വളരെ ലളിതമായി പറഞ്ഞാല്‍ ഒരു ഇലക്ട്രോ മെക്കാനിക്കല്‍ ഉപകരണമാണ്. കാരണം ഇതില്‍ ഇലക്ട്രോണിക് ഉപകരണങ്ങളും CD Drive ലെ മോട്ടോര്‍ പോലെ മെക്കാനിക്കല്‍ ഉപകരണങ്ങളും ഉണ്ട്. എന്നാല്‍ ഇത്രയും ആയാല്‍ ഒരു കമ്പ്യൂട്ടര്‍ എന്ന് പറയാന്‍ പറ്റില്ല.
എന്താണ് കമ്പ്യൂട്ടറും മറ്റുള്ള ഇലക്ട്രോ മെക്കാനിക്കല്‍ ഉപകരണങ്ങളും തമ്മിലുള്ള വിത്യാസം ?
കമ്പ്യൂട്ടര്‍ എന്നത് വെറും ഒരു ഇലക്ട്രോ മെക്കാനിക്കല്‍ ഉപകരണം മാത്രം അല്ല. മറ്റുള്ള ഉപകരണങ്ങളില്‍ നിന്ന് കമ്പ്യൂട്ടര്‍നെ വിത്യസ്തമാക്കുന്നത് അതിനുള്ള പ്രോസിസ്സിംഗ് ശക്തിയാണ്. ഒരു data കിട്ടിയാല്‍ അതിനെ ഗണിതപരമായും ന്യായപരമായും (Arithamatical & Logical Processing ) വിശകലനം ചെയ്ത് ഉപയോക്താവിന് ഉപകാരപ്രദമായ ഔട്പുട്ട് നല്‍കുന്നു.
എന്തൊക്കെയാണ് ഒരു കമ്പ്യൂട്ടര്‍ലെ പ്രധാന ഭാഗങ്ങള്‍ ?
1 . കമ്പ്യൂട്ടര്‍ലേക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഉപകരണങ്ങള്‍. ( Input device )
2 . നിയന്ത്രണ സംവിധാനം ( Control Unit ).
3 . ഗണിതപരമായതും ബുദ്ധിപരമായതും ആയ വിവരങ്ങള്‍ വിശകലനം ചെയുന്ന സംവിധാനം ( Arithmetic/logic unit ALU).
4 . ഓര്‍ത്തു വയ്ക്കുന്നതിനുള്ള സംവിധാനം ( Memory Device ).
5 . വിശകലനം ചെയ്ത വിവരങ്ങള്‍ തരുന്നതിനുള്ള സംവിധാനം ( Output Device ).

കമ്പ്യൂട്ടര്‍ലേക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഉപകരണങ്ങള്‍. ( Input device )
പൊതുവായി ആളുകള്‍ കമ്പ്യൂട്ടര്‍ലേക്ക് വിവരങ്ങള്‍ നല്‍കുന്നതിനു ഉപയോഗിക്കുന്ന ഉപകരണങ്ങളെ Input Devices എന്ന് വിളിക്കുന്നു. പ്രധാനമായും കീ ബോര്‍ഡും മൌസും ആണ് ഇന്‍പുട്ട് ഡിവൈസുകള്‍. എന്നാല്‍ ചില അവസരങ്ങളില്‍ പെന്‍ പാഡും, ക്യാമറയും മറ്റും ഇന്‍പുട്ട് ഡിവൈസ് ആയി ഉപയോഗിക്കാറുണ്ട്.

നിയന്ത്രണ സംവിധാനം ( Control Unit ).
കമ്പ്യൂട്ടര്‍നെ പൂര്‍ണമായി നിയന്ത്രിക്കുനത് ഈ സംവിധാനമാണ്. അതില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളെയും നിയന്ത്രിക്കുനത് ഈ സംവിധാനമാണ്.

ഗണിതപരമായതും ബുദ്ധിപരമായതും ആയ വിവരങ്ങള്‍ വിശകലനം ചെയുന്ന സംവിധാനം ( Arithmetic/logic unit ALU).
കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങളെ വിശകലനം ചെയുന്നത് ഈ സംവിധാനമാണ്. വിവരങ്ങള്‍ ഉപയോക്താവിന് വേണ്ടവിധം വിശകലനം ചെയ്ത് ഔട്പുട്ട് തരുക എന്നതാണ് ഇതിന്റെ പ്രധാന ദൌതിയം

ഓര്‍ത്തു വയ്ക്കുന്നതിനുള്ള സംവിധാനം ( Memory Device ).
വിവരങ്ങള്‍ ഓര്‍ത്തു വയ്ക്കുക അഥവാ ശേകരിക്കുക എന്നതാണ് ഇതിന്റെ ധര്‍മം. 2 തരത്തിലുള്ള ശേകരണ സംവിധാനങ്ങളാണ് പ്രധാനമായും ഉള്ളത്.
1 , സ്ഥിരമായ ശേകരണ സംവിധാനം (ROM ). ഹാര്‍ഡ് ഡിസ്ക്, CD ROM , ഫ്ലോപ്പി , പെന്‍ ഡ്രൈവ് എന്നിവ ഇതില്‍ പെടുന്നു.
2 , താത്കാലിക ശേകരണ സംവിധാനം (RAM ). കമ്പ്യൂട്ടര്‍ വിവരങ്ങള്‍ ശേകരിക്കാന്‍ പ്രഥമമായി ഉപയോഗിക്കുന്ന സംവിധാനമാണ് ഇതു. ഇതു കമ്പ്യൂട്ടര്‍നുള്ളില്‍ ഘടിപ്പിച്ചിരിക്കുന്നു.

വിശകലനം ചെയ്ത വിവരങ്ങള്‍ തരുന്നതിനുള്ള സംവിധാനം ( Output Device ).
വിശകലനം ചെയ്ത വിവരങ്ങള്‍ പ്രധര്‍ശിപ്പിക്കുന്നത്തിനുള്ള സംവിധാനമാണ് ഇതു. ഇതിനായി ഉപയോഗിക്കുന്ന പ്രധാന സംവിധാനങ്ങള്‍ ആണ് monitor , പ്രിന്‍റര്‍ എന്നിങ്ങനെ പലതും.

വിവരങ്ങള്‍ ലഭിച്ചത്

2 comments :