Home » » മൈക്രോസോഫ്റ്റ് വേര്‍ഡ് :: ടാബ് സെറ്റിംഗ്സ് നവീന രീതി

മൈക്രോസോഫ്റ്റ് വേര്‍ഡ് :: ടാബ് സെറ്റിംഗ്സ് നവീന രീതി

Written By Abdul Muneer on Monday, November 26, 2012 | 5:43 PM

മൈക്രോസോഫ്റ്റ് വേര്‍ഡ് :: ടാബ് സെറ്റിംഗ്സ് രണ്ടു പാഠങ്ങളില്‍ ആയി നല്‍കിയത് കണ്ടുകാണുമല്ലോ?

എങ്ങനെ ഒരു ബയോഡാറ്റ നിര്‍മ്മിക്കാം :: മൈക്രോസോഫ്റ്റ് വേര്‍ഡ്‌ ::

മൈക്രോസോഫ്റ്റ് വേര്‍ഡ് :: ടാബ് സെറ്റിംഗ്സ്

ഇനി കുറച്ച് കൂടി ഓപ്ഷനുകള്‍ അതില്‍ ഉണ്ട്. അവ ഇതെല്ലാം ആണെന്ന് നമുക്കിവിടെ പരിജയപ്പെടാം
താഴെ ഒരു ചിത്രം നല്‍കിയിട്ടുണ്ട്.. അതൊന്നു ശ്രദ്ധിക്കൂ..



ഇവിടെ 1,2,3 എന്നിങ്ങനെ അടയാളപ്പെടുത്തി കാണിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. അതില്‍ ഒന്നാമാതെതിലെയും രണ്ടാമതെതിലെയും മൂന്നാമാതെതിലെയും ഗ്യാപ്പുകളില്‍ മൂന്നിനും ഓരോ രീതിയാണ്. ഇത് ചെയ്തിരിക്കുന്നത് ടാബ് സെറ്റിംഗ്സ് വഴിയാണ്. ടാബ് സെറ്റിംഗ്സ് കൃത്യമായി ചെയ്തു മനസ്സിലാക്കിയവര്‍ക്ക് ഇത് എളുപ്പമായിരിക്കും.
ഇവ എങ്ങനെ സെറ്റ് ചെയ്യുമെന്ന് നോക്കാം.. അടുത്ത ചിത്രം ശ്രദ്ധിക്കൂ..



ഇവിടെ 4,5,6,7 എന്നിങ്ങനെ അടയാളപ്പെടുത്തി കാണിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ഇവിടെ നമ്മള്‍ ടാബ് സെറ്റ് ചെയ്യാനുള്ള നമ്പര്‍ (ഇഞ്ച്‌) ടൈപ്പ് ചെയ്തു കൊടുക്കുമ്പോള്‍ അടുത്തതായി നമ്മള്‍ ചെയ്യേണ്ടത് ഈ കാണിച്ചിരിക്കുന്ന അടയാളങ്ങളില്‍ ഏതു തരം ഓപ്ഷന്‍ ആണോ വേണ്ടത് അത് സെലക്ട്‌ ചെയ്തു കൊടുക്കുക എന്നതാണ്. അതിനു ശേഷം മാത്രമേ സെറ്റ് കൊടുക്കാന്‍ പാടുള്ളൂ.

ഉദാഹരണം.. നമ്മള്‍ ഒരു വാക്ക് ടൈപ്പ് ചെയ്തു അതിന്റെ നിശ്ചിത അകലത്തില്‍ ടാബ് സെറ്റ് ചെയ്യനമെന്നിരിക്കട്ടെ.. ആ ടാബ് പ്രസ് ചെയ്യുമ്പോള്‍ അഞ്ചാമത്തെ ഓപ്ഷനില്‍ കാണിച്ചിരിക്കുന്നത് പോലെയാണ് നിങ്ങള്‍ക്ക് ലഭിക്കേണ്ടതും.. നിങ്ങളുടെ ടാബിന്റെ പൊസിഷന്‍ 3 ഇഞ്ച്‌ ദൂരത്തിലും ആയി എത്തണമെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ആദ്യം ടാബ് ഓപ്ഷന്‍ എടുത്തിട്ട ടാബ് പൊസിഷനില്‍ 3 ഉം നേരത്തെയുള്ള ക്ലാസില്‍ പറഞ്ഞത് പോലെ set എന്ന ബട്ടന്‍ പ്രസ് ചെയ്യുന്നതിന് മുന്നേ അഞ്ചാമത്തെ ഓപ്ഷന്‍ കാണിച്ചിരിക്കുന്ന ഓപ്ഷന്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുകയും ചെയ്യണം. ശേഷം മാത്രം Set എന്ന ബട്ടന്‍ പ്രസ് ചെയ്യുക.

ഇത്തരം രീതികള്‍ കൂടുതലായും ഉപയോഗിക്കുന്നത് താഴെ സ്ക്രീന്‍ ഷോട്ടില്‍ കാണും വിധം ഉപയോഗങ്ങള്‍ക്കാണ്.


ടാബ് സെറ്റിങ്ങ്സിന്റെ പാഠങ്ങള്‍ കൃത്യമായി മനസ്സിലാകാത്തവര്‍ക്ക് ഇത് പെട്ടെന്ന് മനസ്സിലാവാന്‍ സാധിക്കാതെ വരും.

1 comments :

  1. good to follow
    you must continue
    it is much informative and useful

    ReplyDelete