Home » » മൈക്രോസോഫ്റ്റ് വേര്‍ഡ് :: പാഠം - 1

മൈക്രോസോഫ്റ്റ് വേര്‍ഡ് :: പാഠം - 1

Written By Abdul Muneer on Monday, October 15, 2012 | 6:58 PM

മൈക്രോസോഫ്റ്റ് വേര്‍ഡ് ഒരു വേര്‍ഡ് പ്രോസസിംഗ് സോഫ്റ്റ്‌വെയര്‍ ആണ് . ബയോഡാറ്റ, ലെറ്ററുകള്‍, റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ടൈപ്പ് ചെയ്യാന്‍ ഇത് ഉപയോഗിക്കുന്നു



മൈക്രോസോഫ്റ്റ് ഓഫീസ് ബട്ടന്‍


പെട്ടെന്ന് തിരഞ്ഞെടുക്കാനുള്ള ടൂള്‍ബാര്‍ Quick Access Toolbar

ചെയ്ത വര്‍ക്കുകള്‍ പെട്ടെന്ന് സേവ് ചെയ്യാനും, undo, Redo തുടങ്ങിയവ പെട്ടെന്ന് ഉപയോഗിക്കാനും ഇത് ഉപകാരപ്രദം ആണ് .

ടൈറ്റില്‍ ബാര്‍ Title Bar
ടൈറ്റില്‍ ബാറില്‍ നിങ്ങള്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്ന ഫയലിന്റെ ടൈറ്റില്‍ കാണിക്കുന്നു. സേവ് ചെയ്യുന്നതിന് മുന്പ് Document1 എന്നായിരിക്കും ടൈറ്റില്‍ ബാറില്‍ കാണിക്കുക..


റിബണ്‍ Ribbon
മൈക്രോസോഫ്റ്റ് വേര്‍ഡ്‌ ല്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു. അവ ഓരോന്നും വഴിയെ നമുക്ക് പഠിക്കാം


റൂളെര്‍
റിബണ്‍ ന്റെ താഴെ ഭാഗത്ത് ആയിട്ടാണ് റൂളെര്‍ കാണപ്പെടുന്നത്

റൂളെര്‍ വിന്‍ഡോ യില്‍ കാണിക്കുന്ന വിധം താഴെ നല്‍കുന്നു

View ടാബില്‍ ക്ലിക്ക് ചെയ്യുക
Show/Hide group-ല്‍ നിന്നും Ruler എന്ന് കാണുന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്യുക..

ടെക്സ്റ്റ്‌ ഏരിയ
റൂളെര്‍ ന്റെ താഴെയായി കാണുന്ന വലിപ്പത്തിലുള്ള ഏറിയ ആണ് ടെക്സ്റ്റ്‌ ഏരിയ എന്ന് പറയുന്നത്. നമുക്ക് ടൈപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന സ്ഥലം ആണിത്. അതിന്റെ ഇടതുവശത്തായി ഒരു കുത്തനെ ഉള്ള ഒരു ചെറിയ ലൈന്‍ തുള്ളിക്കളിക്കുന്നത് കാണാം.. അതാണ്‌ cursor. cursor ആണ് ടൈപ്പ് ചെയ്യാന്‍ തുടങ്ങുന്നതിനുള്ള അടയാളം.. cursor ഉള്ള ഭാഗത്ത്‌ നിന്നായിരിക്കും ടൈപ്പിംഗ്‌ ആരംഭിക്കുക.

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന vertical സ്ക്രോല്‍ ബാറും horizontal സ്ക്രോല്‍ ബാറും ടെക്സ്റ്റ്‌ ഏരിയ യെ vertical ആയും horizontal ആയും നീക്കാന്‍ ഉപയോഗിക്കുന്നു.

സ്റ്റാറ്റസ് ബാര്‍ Status Bar

സ്റ്റാറ്റസ് ബാറില്‍ നമ്മള്‍ ചെയ്യുന്ന ഡോക്യുമെന്റ് ന്റെ വിവരങ്ങള്‍ കാണിക്കുന്നു.. എത്ര പേജ്, എത്ര വേര്‍ഡ്‌ ഉണ്ട് തുടങ്ങിയ വിവരങ്ങള്‍ അവിടെ കാണാം. ചിത്രം നോക്കി കൂടുതല്‍ മനസ്സിലാക്കുക.

0 comments :

Post a Comment